തിരുവനന്തപുരം: ഗോമാതാവിനെ മൃഗമായി കണ്ട് ക്രൂശിക്കുന്ന ജനത വളര്‍ന്ന് വരുന്നതായി അമൃതാനന്ദമയീ മഠം സ്വാമി ശിവാമൃത ചൈതന്യ. ബാലഗോകുലം ശ്രികൃഷ്ണ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗോമാതാ പൂജയ്‌ക്കു ശേഷം നടന്ന സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി ശിവാമൃത ചൈതന്യ.
ഗോമാതാവ് മാതൃത്വത്തിന്റെ പ്രതീകമാണ്. മാതൃത്വത്തേക്കാള്‍ മഹത്വമേറിയത് മറ്റൊന്നുമില്ല. ഗോമാതാവിനെ മാതൃതുല്യമായി ആചരിക്കുന്ന രീതി കുട്ടികളില്‍ കൂടി വളര്‍ത്തിയെടുക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം പ്രശംസാര്‍ഹമാണെന്നും സ്വാമി ശിവാമൃത ചൈതന്യ പറഞ്ഞു.
പേരൂര്‍ക്കട, മണ്ണാമൂല ഇടക്കുളം ഭദ്രകാളി ഭഗവതി ക്ഷേത്രാങ്കണത്തില്‍ ഗോമാതാ പൂജയ്‌ക്ക് ക്ഷേത്ര മേല്‍ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ പൂജപ്പുര സതീഷ് അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. സന്തോഷ്, ജില്ല ഭഗിനി പ്രമുഖ് എസ്. എസ്. സുമി, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി മണ്ണാമൂല സുകു എന്നിവര്‍ സംസാരിച്ചു.
















