കല്ലടിക്കോട്:ഭാരതത്തെ പ്രതിനിധീകരിച്ച് ചൈനയില്‍ നടക്കുന്ന വെട്രന്‍സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുവാന്‍ ബിഎസ്എഫ് തിരുവനന്തപുരം മുട്ടത്തറ ക്യാമ്പിലെ എസ്ഐ രാമദാസ് പറക്കുന്നു.
പോള്‍ വാട്ടിലും ,ട്രിപ്പിള്‍ ജമ്പിലുമാണ് ഈ അമ്പതുകാരന് മത്സരിക്കുക. ബിഎസ്എഫില്‍ കേരളത്തിലെ 2013,14, 17 വര്‍ഷത്തെ സ്വര്‍ണ മെഡല്‍ ജേതാവും ഇതെ വര്‍ഷത്തെ തന്നെ നാഷണല്‍ മത്സരത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കിയ ദേശീയ താരം കൂടിയാണിദ്ദേഹം.
ഒലവക്കോട് കാക്കാണി ,തോമസ് നഗറില്‍ താമസിക്കുന്ന രാമദാസ് പത്തിരിപ്പാല സ്വദേശിയാണ്. 30 വര്‍ഷമായി ബിഎസ്എഫ് ല്‍ ജോലി ചെയ്യുന്ന രാമദാസിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചെങ്കിലും സാമ്പത്തിക ചിലവുകള്‍ സ്വയം വഹിക്കേണ്ടി വരുന്നത് താരങ്ങള്‍ക്ക് ബാധ്യതയാകുന്നു.
അതു കൊണ്ട് 2013 ല്‍ ബ്രസീല്‍ ,2014 ല്‍ ജപ്പാന് തുടങ്ങിയ മത്സരങ്ങള്‍ക്ക് പങ്കെടുക്കാനായില്ല.
ഈ മാസം 24 മുതല്‍ 28 വരെ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ വെട്രന്‍സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഠിനപരിശീലനത്തിലാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: