വടക്കഞ്ചേരി:ഹരിതകേരളം പദ്ധതിയില്‍ ഉള്പ്പെടുത്തിസംസ്ഥാന സര്‍ക്കാര്‍ തോടുകളും പുഴകളും സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികളും സെമിനാറുകളും,ബോധവത്ക്കരണവും നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല.പുഴകളും മറ്റും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മാലിന്യനിക്ഷേപം വര്‍ധിച്ചിരിക്കുന്നത്.
മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറയിപ്പുബോര്ഡുകള് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലവത്താകുന്നില്ല.ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് രാത്രികാലങ്ങളില്മാലിന്യം വാഹനങ്ങളിലും മറ്റും കൊണ്ട് വന്ന് അലക്ഷ്യമായി നിക്ഷേപിക്കുന്നത്.
കഴിഞ്ഞ ദിവസം കിഴക്കഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട വള്ളിയോടിന് സമീപത്തെ കരിപ്പാലി പുഴ പാലത്തിനരികെ പച്ചക്കറി മാലിന്യങ്ങളും ഇറച്ചിമാലിന്യങ്ങളും നിക്ഷേപിച്ച നിലയിലാണ്.മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പകുതി മാഞ്ഞു പോയ ഒരു മുന്നറിയിപ്പ് ബോര്‍ഡാണ് ആകെ ഉള്ളത്. പലപ്പോഴും ഈ പ്രദേശത്ത് അറവു മാലിന്യവും മനുഷ്യവിസര്‍ജ്യവും പുഴയില്‍ തള്ളിയതിനെ തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ മുന്നറിയിപ്പ് ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചത് .
എന്നാല്‍ ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രാത്രികാലങ്ങളില്‍ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമായതിനാല്‍ പുഴയിലേക്ക് ഒഴുകുന്ന മദ്യ കുപ്പികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: