പത്തനംതിട്ട: പരിസര മലിനീകരണത്തിനിടയാക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍. റാന്നി മക്കപ്പുഴ സ്വദേശി എ.എം. മാത്യു ഫയല്‍ ചെയ്ത പരാതിയിലാണ് നടപടി. മക്കപ്പുഴയില്‍ പ്രവര്‍ത്തിക്കു ഹോട്ടല്‍, വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് എിവിടങ്ങളില്‍ നിന്നുമുള്ള മാലിന്യം കാരണം കുടുംബാംഗങ്ങള്‍ രോഗ ബാധിതരായെന്ന് പരാതിയില്‍ പറയുന്നു.
കമ്മീഷന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഹോട്ടല്‍ മാലിന്യം ഒഴുക്കികളയാന്‍ സെപ്റ്റിംഗ് ടാങ്ക് സ്ഥാപിക്കേണ്ടതാണെും റിപ്പോര്‍ട്ടിലുണ്ട്. റാന്നി പഴവങ്ങാടി പഞ്ചായത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹോട്ടലിന് ലൈസന്‍സ് നല്കുകയാണെങ്കില് അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ റാന്നി പഴവങ്ങാടി പഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: