Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഡിസിസി യോഗത്തില്‍ ഐഗ്രൂപ്പ് വിട്ടുനിന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 06:58 pm IST
inKasargod

കാസര്‍കോട്: ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും ഐ വിഭാഗവും എ ഗ്രൂപ്പിലെ പ്രമുഖനും വിട്ടുനിന്നു. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്‍ നടന്ന യോഗമാണ് ഇവര്‍ ബഹിഷ്‌കരിച്ചത്. ഇടതുസര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം 11ന് ഡിസിസിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടക്കുന്നുണ്ട്. ഈ ധര്‍ണ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഡിസിസി ഓഫീസില്‍ യോഗം വിളിച്ചത്. യോഗത്തില്‍ 24 ഡിസിസി ഭാരവാഹികളില്‍ എട്ടുപേരും 11 ബ്ലോക്ക് പ്രസിഡണ്ടുമാരില്‍ അഞ്ചുപേരും മാത്രമാണ് പങ്കെടുത്തത്.

കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്‍, കെപിസി സി നിര്‍വാഹകസമിതി അംഗങ്ങളായ പി.ഗംഗാധരന്‍നായര്‍, സി.കെ. ശ്രീധരന്‍, പി.എ.അഷ്‌റഫലി, ബാലകൃഷ്ണവോര്‍ക്കുഡ്‌ലു എന്നിവരടക്കമുള്ള പ്രമുഖരാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. ഇവരില്‍ പി ഗംഗാധരന്‍ നായര്‍ എ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രമുഖനാണ്. മറ്റുള്ളവരല്ലാം ഐ ഗ്രൂപ്പുകാരും. ഹക്കീം കുന്നില്‍ എ ഗ്രൂപ്പുകാരനാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളില്‍ എഗ്രൂപ്പിലെ ചിലര്‍ക്കും എതിര്‍പ്പുണ്ടെന്നതിന്റെ തളിവാണ് പി ഗംഗാധരന്‍നായര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്ന സംഭവം.

ഡിസിസി പ്രസിഡണ്ടിന്റെ ഏകാധിപത്യപരമായ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്ന് ഐ വിഭാഗം വെളിപ്പെടുത്തി. ആഗസ്ത് 28ന് കാഞ്ഞങ്ങാട്ട് നടന്ന ഡിസിസിയുടെ നേതൃയോഗവും ഐ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പുല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രശ്‌നത്തിലും പുല്ലൂര്‍പെരിയ മണ്ഡലം പ്രസിഡണ്ട് നിയമനക്കാര്യത്തിലും ഐ ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടായിരുന്നു ഡിസിസി പ്രസിഡണ്ട് സ്വീകരിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ഡിസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങാത്ത പുല്ലൂര്‍ ബാങ്ക് ഭരണസമിതിയുടെ ക്വാറം നഷ്ടപ്പെടുത്തുന്നതിന് ഭരണസമിതിയില്‍ നിന്നും ഏഴുപേരോട് രാജിവെക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐ വിഭാഗക്കാരനായ ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ വീട് അടക്കമുള്ളവര്‍ രാജിവെച്ചപ്പോള്‍ ബാങ്ക് പ്രസിഡണ്ടായിരുന്ന എ തമ്പാന്‍നായരും മറ്റൊരംഗവും ഇതിന് തയ്യാറായില്ല. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ഐ ഗ്രൂപ്പ് ഡിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എ ഗ്രൂപ്പുകാരാണെന്ന പരിഗണന നല്‍കി ഡിസിസി പ്രസിഡണ്ട് ഇവരുടെ കാര്യത്തില്‍ മൗനമവലംബിക്കുകയാണെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടാത്തിടത്തോളം ബഹിഷ്‌കരണം തുടരുമെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.