ചേര്‍ത്തല: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ 17 ന് എരമല്ലൂര്‍ ഗവ. എല്‍പി സ്കൂളില്‍ വിശ്വകര്‍മ ജയന്തി ആഘോഷിക്കും.
രാവിലെ ഒന്‍പതിന് ചമ്മനാട് ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന രഥഘോഷയാത്ര കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, പള്ളിപ്പുറം, മണപ്പുറം, അരൂക്കുറ്റി, അരൂര്‍ വഴി എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് വിവിധ മേഖലകളില്‍ നിന്നുള്ള യാത്രകള്‍ സംഗമിച്ച് വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗരിയില്‍ എത്തും. വൈകിട്ട് 4.30 ന് പൊതുസമ്മേളനം കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പി.ബി. അനില്‍കുമാര്‍ അദ്ധ്യക്ഷനാകും. ദെലീമ ജോജോ ആമുഖപ്രഭാഷണം നടത്തും.
രാജീവ് ആലുങ്കല്‍ വിദ്യാഭ്യസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ടി.വി. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് പി.സി. ഗോപാലകൃഷ്ണന് സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: