കൊച്ചി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലസംസ്കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മുന്‍ കേന്ദ്രമന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷി എംപി സമ്മാനിച്ചു. എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററിലായിരുന്നു പുരസ്കാരദാനം. ശ്രീകൃഷ്ണന്റെ ധര്‍മ്മ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്കിയതിനുള്ള അംഗീകാരമായിട്ടായിരുന്നു പുരസ്കാരം. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് മംഗളപത്രം വായിച്ചു. മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് മംഗളപത്രം സമര്‍പ്പിച്ചു.
സിനിമാതാരം യോഗേഷ് അഗര്‍വാള്‍ മുഖ്യാതിഥിയായി. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ആഘോഷ സമിതി അധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കണ്ണനൊരു കാണിക്ക സമര്‍പ്പണവും അദ്ദേഹം നടത്തി.
ബാലസംസ്കാര കേന്ദ്രം പൊതു കാര്യദര്‍ശി എം.പി. സുബ്രഹ്മണ്യ ശര്‍മ്മ, ബാലഗോകുലം മേഖലാ അധ്യക്ഷന്‍ ജി. സതീഷ് കുമാര്‍, ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ഉപാധ്യക്ഷ ശ്രീകുമാരി രാമചന്ദ്രന് സ്വാഗതവും ജനറല്‍സെക്രട്ടറി പി.വി. അതികായന് നന്ദിയും പറഞ്ഞു.
ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചിന് ഡോ.ജി. ഭുവനേശ്വരിയും ജി. ഗീതയും ചേര്‍ന്ന് അവതരിപ്പിച്ച ഗാനസന്ധ്യയോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ഗോപൂജയുണ്ടായിരുന്നു. ബാലദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് കുടുംബസംഗമവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: