തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസിന് പുറമേ ഏതെങ്കിലും കോളേജുകള്‍ ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുകയോ വാങ്ങിക്കുകയോ ചെയ്താല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഏതെങ്കിലും മാനേജ്മെന്റുകള്‍ ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് സൂപ്പര്‍വൈസറി ആന്റ് ഫീസ് റഗുലേറ്ററി കമ്മറ്റിക്ക് പരാതി നല്‍കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മലബാര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശനത്തിനായി നാല് ബ്ലാങ്ക്ചെക്കുകള് ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേസമയം, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്തതിനാല്‍ സുപ്രീംകോടതി പ്രവേശനം റദ്ദാക്കിയ കോളേജുകളുടെ ഹര്‍ജ്ജി തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. എന്‍ആര്‍ഐ സീറ്റുകള്‍ മെരിറ്റിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജ്ജി ഇന്നലെ സുപ്രീംകോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: