ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 1015.146 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഡാമിലുള്ളത്. വൈകുന്നേരങ്ങളില്‍ പെയ്തിറങ്ങുന്ന ശക്തമായ മഴയാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണം.
മഴക്കാലമാരംഭിച്ചപ്പോള്‍ 11.5 ശതമാനമായിരുന്ന ജലനിരപ്പാണ് നിലവില്‍ ഉയര്‍ന്ന് 2350.54 അടിയായത്. 46.315 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 2351.86 അടിയായിരുന്നു. 47.425 ശതമാനം. 1.32 അടിയുടെ കുറവ് മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ ജലനിരപ്പുമായുള്ളത്. 1.5 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ 10.506 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമൊഴുകിയെത്തി.
കെഎസ്ഇബിയുടെ കീഴിലുള്ള 16 ഡാമുകളില്‍ അവശേഷിക്കുന്നത് 2180.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. ഇത് മൊത്തം സംഭരണ ശേഷിയുടെ 53 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ ജലനിരപ്പില്‍ നിന്ന് 1.6 ശതമാനത്തിന്റെ മാത്രം കുറവാണിതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ആനയിറങ്കല്‍ ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ഒരു മാസം കൊണ്ട് 21 ശതമാനം ഉയര്‍ന്ന് 29 ശതമാനത്തിലെത്തി. ആഗസ്റ്റ് 8ന് ശേഷമാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ലഭിക്കുന്നത്.
പമ്പ, കക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് 51 ശതമാനത്തിലെത്തി. ഷോളയാറില്‍ 2657.9 അടിയാണ് ജലനിരപ്പ്, 89 ശതമാനം. മറ്റ് ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നുവരികയാണ്. 65.1689 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ ഉല്പാദനം 20.5933 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: