ഹരിപ്പാട്: മഴപെയ്ത് തെളിഞ്ഞ മാനത്തെയും ആയിരങ്ങളുടെ ആര്‍പ്പുവിളികളെയും സാക്ഷിയാക്കി 51-ാമത് കരുവാറ്റ ജലോത്സവത്തില്‍ കരുവാറ്റ ചുണ്ടന് ജേതാക്കളായി.
കരുവറ്റാ ലീഡിങ് ചാനലില്‍ ഹോംമിനിസ്റ്റേഴ്സ് ട്രോഫിക്കുവേണ്ടി നടന്ന ഫൈനല്‍ മത്സരത്തില്‍ ജോയ്സ് മാനുവല്‍ ക്യാപ്റ്റനായ കരുവാറ്റ ശ്രീവിനായകന്‍ ചുണ്ടനെ ഒരു വള്ളപ്പാട് പിന്നിലാക്കിയാണ് പ്രസന്നന് മല്ലശ്ശേരി ക്യാപ്റ്റനായ കരുവാറ്റ വിജയിച്ചത്. മധു ക്യാപ്റ്റനായ ചെറുതന മൂന്നും സ്ഥാനങ്ങള്‍ നേടി.
ചുണ്ടന് വളളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ ഗോപിനാഥന് നായര്‍ ക്യാപ്റ്റനായ ആയാപറമ്പ് വലിയദിവാന്‍ജി ഒന്നാം സ്ഥാനവും, കൊച്ചുമോന് ക്യാപ്റ്റനായ കാരിച്ചാല്‍ രണ്ടാം സ്ഥാനവും, കെ.ഷാജി ക്യാപ്റ്റനായ ആനാരി മൂന്നാം സ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡ് ഫൈനലില്‍ ചിറമേല്‍ തോട്ടുകടവന്‍ ജേതാവായി. പുന്നത്ര പുരയ്ക്കല്‍ രണ്ടാമത് ഫിനിഷ് ചെയ്തു. കായംകുളം എംഎല്‍എ പ്രതിഭാഹരി ജലമേള ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി അദ്ധ്യക്ഷനായി. ഹൗസിങ് ബോര്‍ഡ് ചെയര്മാന് പി. പ്രസാദ് സമ്മാനദാനം നിര്‍വ്വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: