കട്ടപ്പന: ഓണാഘോഷങ്ങളുടെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ തീറ്റ മത്സരം സംഘടിപ്പിച്ചു. നിരവധിയാളുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ത്രാസില്‍ തൂക്കി ചോറിനോടൊപ്പം പുളിശ്ശേരിയും, ചൂടുവെള്ളവും നല്‍കി.
മുപ്പതു മിനിട്ട് സമയത്തിനുള്ളില്‍ രണ്ടേകാല്‍ കിലോ ചോറുകഴിച്ച കെ എച്ചു നസീര്‍ ഒന്നാം സ്ഥാനവും, രണ്ടു കിലോ വീതം കഴിച്ച മനു കല്ലുകുന്ന, ലിജോ ജീവ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. മര്‍ച്ചന്റ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷിജോ തടത്തില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, സോബിച്ചന്‍ പ്രിന്‍സ്, ഷാജി നെല്ലിപ്പറമ്പില്‍, ജോഷി മണിമല, സിജോ എവറസ്റ്റ്, ജോസ്സന്‍ കെ ജോസ്, സിജോമോന്‍ ജോസ്, ബിജോയ് സ്വരലയ, രാജേഷ് രാജേന്ദ്രന്‍, ശ്രീജിത്ത് മോഹന്‍, സജിദാസ് മോഹന്‍, ടോമി ആനിക്കമുണ്ട, വിഷ്ണു മോഹന്‍, സൈജോ ഫിലിപ് ,എസ് ജി മനോജ് എന്നിവര്‍ പങ്കെടുത്തു.
















