മൂലമറ്റം: ആവേശംവിതറി കൈപ്പ പൊന്‍ പുലരി നാലാമത് നാടന്‍ വള്ളംകളി മത്സരം മലങ്കര ജലാശയത്തില്‍ നടന്നു. ജില്ലയില്‍ തുടര്‍ച്ചയായി നടന്നു വരുന്ന ഏക വള്ളംകളി മത്സരമാണ് കൈപ്പ പൊന്‍പുലരി ഗ്രാമീണ വായന ശാലയുടെ ആഭ്യമുഖ്യത്തില്‍ നടന്നത്.
5 പേര്‍ വിതം അണിനിരന്ന നാടന്‍ വള്ളം കളില്‍ ആണ് മത്സരം നടന്നത്. മത്സരത്തിന് ആവേശമായ വള്ളംങ്ങള്‍ കോട്ടയത്തുനിന്നും എത്തിച്ചവയാണ്. കോട്ടയം, തിരുവാര്‍പ്പ്, ചക്കിമല, മുല്ലക്കാനം, ശങ്കരപ്പള്ളി, കാഞ്ഞാര്‍, തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ഒന്‍പതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
കോട്ടയത്തുനിന്നുള്ള 900 ബോസിസ് ഒന്നാം സ്ഥാനവും, ശങ്കരപ്പള്ളി പാളയം ടിം രണ്ടാം സ്ഥാനവും, കോട്ടയം ബോസിസ് ക്ലബ്ബിലെ 900ബി ടിം മുന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികള്‍ക്ക് കാഞ്ഞാര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് സാം ട്രോഫിയും കാശ് അവാര്‍ഡും വിതരണം ചെയ്തു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബാ രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമതി ചെയര്‍മാന്‍ കെ വി സണ്ണി അദ്ധ്യക്ഷത വഹിച്ചു
















