ഇരിട്ടി: കീഴൂര്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം വര്‍ഷങ്ങളായി കോളനികളിലും നിര്‍ദ്ധനരായ കുടുംബങ്ങളിലും സൗജന്യമായി വിതരണം ചെയ്തു വരാറുള്ള ഓണക്കിറ്റുകള്‍ ഈ വര്‍ഷവും വിതരണം ചെയ്തു. കീഴൂര്‍ ആക്കപ്പറമ്പ് കോളനിയില്‍ കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി.രഘുനാഥ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.ജയപ്രകാശ്, എ.പ്രമോദ് കുമാര്‍, സി.വിവേക് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് കീഴൂരിലെ നിര്‍ധന കുടുംബങ്ങളിലും കിറ്റുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: