കുട്ടനാട: കണ്ണാടി പഠിഞ്ഞാറെമഠം ഭഗവതി ക്ഷേത്രത്തിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2016 നവംബറില്‍ ശ്രീകോവിലിന് ആധാര ശിലാസ്ഥാപനം നടത്തിക്കൊണ്ടു രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടു രൂപകല്പന ചെയ്തു മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തിലാണു പണികള്‍ പുരോഗമിക്കുന്നത്. പൂര്‍ണമായും കൃഷ്ണശിലയിലാണു നിര്‍മാണം. ശ്രീകോവിലിന്റെയും നമസ്‌കാര മണ്ഡപത്തിന്റെയും നിര്‍മാണവും പൂര്‍ത്തിയായിവരുന്നു. ചുറ്റമ്പലത്തിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. ഗണപതി, ശ്രീപാര്‍വ്വതി എന്നീ ഉപദേവാലയങ്ങളുടെ നിര്‍മാണവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രസിഡന്റ് രാജേഷ് മങ്ങാട്ടും സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ മങ്ങാട്ടും ട്രഷറര്‍ മോഹന്‍ദാസ് പര്യാത്തും ക്ഷേത്ര ഭരണസമിതി മാനേജര്‍ സോമശേഖരന്‍ പഴയമഠവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.
















