മാവേലിക്കര: അപ്പര്‍കുട്ടനാട്ടില്‍ സ്ഥിരമായി ഓരുവെള്ളം കയറി വന്‍കൃഷിനാശം സംഭവിച്ച് കര്‍ഷകര്‍ ദുരിതത്തിലാകുന്ന അവസ്ഥയ്‌ക്ക് ശാശ്വത പരിഹാരവുമായി സുരേഷ്‌ഗോപി എംപിയുടെ നവപദ്ധതി.
ഓരുവെള്ളം കയറി കൃഷിനശിക്കുന്നതോടെ കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതിയാണ് എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ എംപി ആലപ്പുഴ ജില്ലകളക്ടറെ വിളിച്ച് അപ്പര്‍കുട്ടനാട്ടിലെ ഓരുവെള്ളഭീഷണിക്ക് പരിഹാരം കാണുന്നതിന് പദ്ധതി തയ്യറാക്കാന്‍ ആവശ്യപ്പെടുകയും അതിന് ആവശ്യമായ തുക എംപി ഫണ്ടില്‍നിന്ന് നല്‍കാമെന്ന് അറിയ്‌ക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥനത്തില്‍ ആലപ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ പഠനം നടത്തി പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യറാക്കി ടെന്‍ണ്ടര്‍ ചെയ്തു. പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി കര്‍ഷക പ്രതിനിധികള്‍, പാടശേഖരസമിതി, അപ്പര്‍കുട്ടനാട് കാര്‍ഷിക വികസനസമിതി, സംയുക്ത പാടശേഖരസമിതി, ചെന്നിത്തല ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ എന്നിവരുമായി കൂടിആലോചിച്ച് പദ്ധതി ആവിഷ്‌ക്കരിച്ചു.
ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. നാരായണന്‍ അദ്ധ്യക്ഷനായി. ആലപ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. സ്ഥിരമായി ഓരുവെള്ളം കയറുന്നതിന് കാരണമായ തോട്ടപ്പള്ളി പുളിക്കിയാറ്റില്‍ സ്ഥിരമായി മുട്ടിടുന്നതിനാവശ്യമായ എല്ലാസഹായങ്ങളും ചെന്നിത്തല പഞ്ചായത്ത് നടപടികളുമായി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി.
ഓരു വെള്ള ഭീഷണിക്ക് സ്ഥിരം സംവിധാനം വരുന്നതോടെ കാര്‍ഷിക മേഖലയിവും മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള പ്രശനത്തിനും പരിഹാരമാകും.
















