ഇരിട്ടി: ബിഎസ്എന്‍എല്‍ ഇരിട്ടി ഓഫീസില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കുക, സ്ത്രീ തൊഴിലാളിയോട് അപമര്യാദയായി പെരുമാറുന്ന ഇരിട്ടി എസ്ഡിഇ ഫരീദിനെതിരെയുള്ള പരാതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇരിട്ടി ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ബിഎസ്എന്‍എല്‍സിസിഎല്‍യു തൊഴിലാളികളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ധര്‍ണ്ണാ സമരം ആരംഭിച്ചു. സിസിഎല്‍യു ജില്ലാ കമ്മിറ്റി അംഗം രാജേഷ് മട്ടന്നൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ദേവദാസ്, സിക്രട്ടറി പി.ബിനു, ട്രഷറര്‍ വി.വി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
കണ്ണപുരം: ബിജെപിയുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണാര്‍ത്ഥം കണ്ണപുരം മേഖലയില്‍ സ്ഥാപിച്ച ബോര്‍ഡുകളും മറ്റുപ്രചരണോപാധികളുമാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. കണ്ണപുരം ചെറുകുന്ന്, റെയില്‍വേ സ്റ്റേഷന്‍, പാലം തുടങ്ങിയ സ്ഥലങ്ങളില്‍വെച്ച് ബോര്‍ഡുകളാണ് നശിപ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാ പ്രസിഡണ്ട് അമിത് ഷാ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന ജാഥ അലങ്കോലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് സംശയിക്കുന്നു. കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















