ചെറുപുഴ: പാടിയോട്ടുചാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ ബക്രീദ് ഓണം വിപണി ചെറുപുഴ, പാടിയോട്ടുചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിേത്യാപയോഗ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവിലാണ് ഓണച്ചന്തകളില്‍ നിന്നും ലഭിക്കുന്നത്. ചെറുപുഴയിലാരംഭിച്ച വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് നിര്‍വ്വഹിച്ചു. കുട്ടിച്ചന്‍ തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ടി.വി.കുഞ്ഞമ്പു നായര്‍, തങ്കച്ചന്‍ കാവാലം, ടി.പി.ചന്ദ്രന്‍, എ.കെ.നിര്‍മ്മല, കെ.മന്‍സൂര്‍, സി.കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അരിയുള്‍പ്പെടെ 15 നിത്യോപയോഗ സാധനങ്ങളാണ് ഇവിടെ നിന്നും ജനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുക. പൊതുമാര്‍ക്കറ്റില്‍ നിന്നും വാങ്ങുമ്പോള്‍ 200 രൂപയാകുന്ന സാധനങ്ങള്‍ക്ക് ഇവിടെ 120 രൂപ മാത്രമേ ആകുന്നുള്ളൂ. ഉദ്ഘാടനസമയത്തും തുടര്‍ന്നും നിരവധിയാളുകളുകളാണ് സാധനങ്ങള്‍ വാങ്ങാനെത്തിയത്.
















