കണ്ണൂര്‍: തിരുവനന്തപുരം അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷനും കണ്ണൂര്‍ ജില്ലാ കവിമണ്ഡലവും ചേര്‍ന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ശില്‍പ്പശാലയില്‍ കവിതയിലെ പുതുമുദ്രകള്‍ വിരിഞ്ഞു. കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ ഡോ: സോമന്‍ കടലൂര്‍ ഉല്‍ഘാടനം ചെയ്തു. അയ്യപ്പപണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടരി പ്രിയദാസ് ജി മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ദിവാകരന്‍ വിഷ്ണുമംഗലം അയ്യപ്പപണിക്കരും ആധുനിക കവിതയും എന്ന വിഷയം അവതരിപ്പിച്ചു’.
കവിതാചര്‍ച്ച ശില്പശാല ഡയരക്ടര്‍ രാമകൃഷ്ണന്‍ കണ്ണോം ഉല്‍ഘാടനം ചെയ്തു. ദിവാകരന്‍ മാവിലായി, രാജേഷ് വാര്യര്‍ പൂമംഗലം, ശങ്കരന്‍ കോറോം , പ്രേമാനന്ദ് ചമ്പാട്, പി.വി.മധുസൂദനന്‍, മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കവിസദസ്സില്‍ ശില്‍പ്പശാല അംഗങ്ങളായ അമൃത കേളകം, അശ്വന്ത് മുണ്ടേരി, കെ.പി.അഫ്‌ന, ഹുസ്‌ന നസ്‌റിന്‍ ജോബിന്‍ജോയി, പി.ജിബിന്‍, രയന രമേശന്‍, എ.വി.വൈഷ്ണ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
കോളജ് ഓഫ് കോമേഴ്‌സ് ഡയരക്ടര്‍ സി.അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് ദാനം നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 45 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സെപ്തംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണേന്ത്യന്‍ കവിസമ്മേളനത്തിലേക്ക് അഞ്ച് പ്രതിനിധികളെ തിരഞ്ഞെടുത്തു.
















