തലശേരി: 47ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തോടനുബന്ധിച്ചുള്ള ടൂറിങ്ങ് ടാക്കീസ് ഉദ്ഘാടനം പാലയാട് പത്മയില്‍. സപ്തംബര്‍ ഒന്നിന് വൈകിട്ട് 5ന് യവനിക സിനിമയോടെ പ്രദര്‍ശനം ആരംഭിക്കും. രണ്ടിന് പകല്‍ 11ന് കളിയച്ഛന്‍, 2.30ന് അച്ഛനുറങ്ങാത്തവീട്, 6ന് കള്ളന്‍പവിത്രന്‍ എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ധര്‍മടം സാംസ്‌കാരികവേദിയാണ് സംഘാടകര്‍. പ്രവേശനം സൗജന്യമാണ്. 1968ല്‍ നെല്ലിക്കോട് ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്ത പാലയാട് പത്മടാക്കീസ് ചലച്ചിത്രപ്രതിസന്ധിയോടെ താഴുവീണ ടാക്കീസുകളിലൊന്നാണ്. പഴയടാക്കീസിന്റെ ഓര്‍മയിലാണ് ടൂറിങ്ങ് ടാക്കീസിന്റെ ചലച്ചിത്രപ്രദര്‍ശനം.
















