കണ്ണൂര്‍: താണ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ഓണാഘോഷവും അയ്യങ്കാളി അനുസ്മരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി ഉയര്‍ത്തിപ്പിടിച്ച മതേതരത്വ സാഹോദര്യ സമഭാവനയുടെ സന്ദേശം ഇത്തരം കൂടിച്ചേരലുകളിലൂടെ പുതുതലമുറയുടെ മനസ്സില്‍ ആഴ്ന്നിറങ്ങട്ടെ എന്ന് മന്ത്രി ആശംസിച്ചു. ഹോസ്റ്റലില്‍ വരുമ്പോള്‍ ഒരു കുടുംബത്തിലേക്ക് വരുന്ന അനുഭൂതിയാണ് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. പി കെ ശ്രീമതി എംപി മുഖ്യാതിഥിയായിരുന്നു. അസി.കലക്ടര്‍ ആസിഫ് കെ യൂസഫ്, ദിലീപ്, ഹോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് ഇ.ടി.സാവിത്രി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
















