കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി വളപട്ടണം പിഎച്ച്‌സിയില്‍നടന്ന ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.മനോരമ ഉദ്ഘാടനം ചെയ്തു. ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ് അധ്യക്ഷത വഹിച്ചു. വളപട്ടണം, അഴീക്കോട് പ്രദേശങ്ങളിലെ വിവിധ ഫാക്ടറികളില്‍ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. തലശ്ശേരി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ പാരാ ലീഗല്‍ വളണ്ടിയര്‍ മഹമൂദ് എടത്തില്‍, വളപട്ടണം പിഎച്ച്‌സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് കല്ലന്‍ എന്നിവര്‍ ഹിന്ദി ഭാഷയില്‍ ക്ലാസെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് പി.സുനില്‍ദത്തന്‍, വളപട്ടണം പി എച്ച്‌സിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. എസ്.വി.നിധിന്‍, ജില്ലാ മലേറിയ ഓഫീസര്‍ ഡോ.കെ.കെ. ഷിനി, വളപട്ടണം പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍ കരിമ്പില്‍ എന്നിവര്‍ സംസാരിച്ചു.
















