പയ്യന്നൂര്‍: എം.എന്‍.നമ്പ്യാര്‍ രചിച്ച ‘സഞ്ജയന്‍ ഉണ്ടായിരുന്നെങ്കില്‍’ സപ്തംബര്‍ 3ന് അന്നൂര്‍ കേളപ്പജി സ്മാരക ഹാളില്‍ കില മുന്‍ ഡയറക്ടര്‍ പി.പി.ബാലന്‍ പ്രകാശനം ചെയ്യും. ഡോ.പ്രിയദര്‍ശന്‍ലാല്‍ പുസ്തകം ഏറ്റുവാങ്ങും. ഡോ.ഇ.ശ്രീധരന്‍ പുസ്തക പരിചയം നടത്തും. പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, ഡോ.കൂമുള്ളി ശിവരാമന്‍, ഡോ.ലിസ്സിമാത്യു, ഡോ.സി.എച്ച്.സുരേന്ദ്രന്‍, ഡോ.കെ.പി.മാലതി തുടങ്ങിയവര്‍ സംസാരിക്കും. എം.എന്‍.നമ്പ്യാര്‍ രചനാനുഭവം പങ്കുവെക്കും.
















