ഇരിട്ടി: പേരാവൂര്‍ ഗവ. ഐടിഐക്ക് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഹൈടെക് ആക്കി മാറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഭാവി വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കാക്കയങ്ങാട് പ്രവര്‍ത്തിക്കുന്ന ഐഐടി കേന്ദ്രത്തിലാണ് 150 കോടി രൂപ ചിലവില്‍ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതമൂലം ഇവിടുത്തെ കോഴ്‌സുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിരുന്നില്ല. പുതിയ കെട്ടിടം വന്നതോടെ ഇതിനു പരിഹാരമാവും എന്ന് വിശ്വസിക്കുന്നു.
ചടങ്ങില്‍ എംഎല്‍എ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് പി.കെ. മാധവന്‍ സ്വാഗതവും, പ്രിന്‍സിപ്പല്‍ ജി. മധുസൂദനന്‍ നന്ദിയും പറഞ്ഞു.
















