കണ്ണൂര്‍: എട്ടാമത് സഹകരണ കോണ്‍ഗ്രസിന്റെ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് സംബന്ധിച്ച ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും ഇതിനായി പൊതുസമൂഹം തന്നെ ആവശ്യപ്പെട്ട് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖല പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകണം. കാലത്തിനനുസരിച്ച് സഹകരണ മേഖല മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ യൂണിയന്‍ കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇ.പി. ജയരാജന്‍ എംഎല്‍എ, കെ.കെ.നാരായണന്‍, എ.കെ.ബാലകൃഷ്ണന്‍, മുണ്ടേരി ഗംഗാധരന്‍, എ.പ്രദീപന്‍, കെ.വി.മോഹനന്‍, സി.വിജയന്‍, കെ.കെ.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















