ആറളം: എടവന നാട്ടുകൂട്ടം സ്വയാശ്രയസംഘത്തിന്റെയും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും ഇരിട്ടി മെഡിസിറ്റി പോളിലാബിന്റെയും നേതൃത്വത്തില്‍ നടത്തിയ കണ്ണ് പരിശോധന, തിമിര ശസ്ത്ര ക്രിയനിര്‍ണയ, രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാംപ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപറമ്പിപ്പല്‍ അധ്യക്ഷത വഹിച്ചു. രജിത മാവില, സുമ ദിനേശന്‍, അരവിന്ദന്‍ കോംട്രസ്റ്റ്, വില്‍സണ്‍ പീറ്റര്‍, പി.പി.അബ്ദുള്‍ കാദര്‍, എം.വി.സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.
















