തളിപ്പറമ്പ്: കാഞ്ഞിരക്കൊല്ലി, ചിറ്റാരി വനമേഖലകളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 325 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി. പ്രദശത്ത് വ്യാപകമായി നാടന്‍വാറ്റും വിതരണവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാടന്‍ ചാരായം പിടികൂടിയത്. മണ്ണില്‍ കുഴിയെടുത്ത് പ്ലാസ്റ്റിക് പൊതിഞ്ഞ കുഴിയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. തളിപ്പറമ്പ് സിഐ എം.നൗഷാദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മധുസൂദനന്‍, നാരായണന്‍, സജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പുരുഷോത്തമന്‍, പ്രകാശന്‍, രമേശന്‍, കൃഷ്ണന്‍, മനോഹരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















