പിലാത്തറ: ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷായാത്രയുടെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. സപ്തംബര്‍ 7 ന് രാവിലെ 10 മണിക്ക് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന ജന രക്ഷായാത്ര ഒരു ചരിത്ര സംഭവക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് കണ്‍വന്‍ഷന്‍. സപ്തംബര്‍ 2 നകം ബൂത്ത് കണ്‍വന്‍ഷനുകളും നടത്തും. യാത്രയുടെ ഭാഗമായി പയ്യന്നൂര്‍ മുതല്‍ മാഹി വരെ ദേശീയപാതയില്‍ കൊടിതോരണങ്ങളും അലങ്കാരങ്ങളും പ്രചരണ പ്രവര്‍ത്തനങ്ങളും നടത്തുന്നത് വിവിധ പഞ്ചായത്ത് സമിതികളാണ്.
















