കായംകുളം: സംഘടനാ പ്രവര്‍ത്തനത്തില്‍ വിശാലചിന്തയും, സംഘാടക പാടവും, സ്വാര്‍ത്ഥതയും ഇല്ലാത്തവരുമായ ആദര്‍ശ വാദികളാണ് സംഘടനാ പ്രവര്‍ത്തനത്തിന് മാതൃകയാകേണ്ടതെന്ന് ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ഹരിദാസ് പറഞ്ഞു. ബാലഗോകുലം മേഖലാ ഉപാദ്ധ്യക്ഷനായിരുന്ന കായംകുളം കൃഷ്ണപുരം പത്മ വിലാസത്തില്‍ എസ്.രാജശേഖരന്റെ അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ജെ. രാജമോഹനന്‍ അദ്ധ്യക്ഷനായി.
രാഷ്ടീയ സ്വയം സേവക് സംഘം പ്രാന്ത സംഘചാലക് പി. ഇ.ബി.മേനോന്‍, ജില്ലാ സഹ സംഘചാലക് സുരേഷ് കുമാര്‍, സഹ പ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍, പ്രാന്തപ്രചാരക് ഹരികൃഷ്ണ കുമാര്‍, സഹ പ്രാന്തപ്രചാരക് അജയകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, എന്‍ജിഒ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രകാശ്, ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ പരമേശ്വരന്‍, താലൂക്ക് അദ്ധ്യക്ഷന്‍ ശിവാനന്ദന്‍, വിപിന്‍ കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
















