മുഹമ്മ: ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ മുഹമ്മ കൊച്ചനാകുളങ്ങരയില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്ര മുഹമ്മ സെന്റ്‌ജോര്‍ജ്ജ് ദേവാലയ വികാരി ഫാ:റോഷോ സ്റ്റീഫന്‍ പട്ടത്താനം ഫഌഗ് ഓഫ് ചെയ്തു. ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിച്ച ഗജരാജന്‍ പാലാ കുട്ടി ശങ്കരന് കായിപ്പുറം കവലയില്‍ സ്വീകരണം നല്‍കി. തടുത്തുവെളി ഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് വാദ്യവൃന്ദങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച വിഗ്രഹഘോഷയാത്ര കൊച്ചനാകുളങ്ങര, കായിപ്പുറം,തോട്ടുമുഖപ്പില്‍ എന്നിവിടങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി ഗണേശ വിഗ്രഹം വേമ്പനാട്ടുകായലില്‍ നിമജ്ജനം ചെയ്തു.
കായിപ്പുറം അന്തശയനേശ്വര ക്ഷേത്രം,ആര്യാക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും വിനായക ചതുരത്ഥി മഹോത്സവം നടന്നു. ആലപ്പുഴ തോണ്ടന്‍കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ നടന്ന സാര്‍വജനിക ഗണേശോത്സവത്തിന് സമാപനം കുറിച്ച് വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്തി. കടലില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തു
















