ആലപ്പുഴ: കേന്ദ്ര ചിട്ടി നിയമം കേരളത്തിലും പ്രാബല്യത്തില്‍ വന്നതിനാല്‍ നിയമപ്രകാരം അനുമതി കൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളേ പരസ്യങ്ങളോ നോട്ടീസോ മറ്റു രേഖകളോ പുറപ്പെടുവിക്കാന്‍ പാടില്ലെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) കെ.സി. മധു അറിയിച്ചു.
ജില്ലയിലെ ചില ചിട്ടിക്കമ്പനികള്‍ മോഹനവാഗ്ദനം നല്കി മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാത്ത ഇത്തരം ചിട്ടികളില്‍ പ്രലോഭിതരായി ജനം വഞ്ചിതരാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വ്യാജ ചിട്ടികളെ കുറിച്ചുള്ള വിവരം ആലപ്പുഴ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌സിനെ രേഖാമൂലം വിവരം അറിയിക്കാം. വിലാസം: ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, ഹെഡ് പി.ഒ, ആലപ്പുഴ 688001. ഫോണ്‍: 0477-2253257, ഇ-മെയില്‍; ൃലഴമഹു.സലൃ@ിശര.ശി . മൊബൈല്‍ നമ്പര്‍ 9846203286, 9447728325.
















