കണ്ണൂര്‍: മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി ആയിരം അമ്മമാര്‍ക്ക് ഓണക്കോടി നല്‍കുന്നു. 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് വിവിധ കേന്ദ്രങ്ങളിലായി ഓണാഘോഷപരിപാടികളും ഓണക്കോടി വിതരണവും നടക്കുകയെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ.പ്രമോദ് അറിയിച്ചു. എണ്‍പതിന്റെ നിറവിലെത്തിയ മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിക്കുള്ള കണ്ണൂരിന്റെ ആദരസമര്‍പ്പണവും ഇതോടനുബന്ധിച്ച് നടക്കും.
ഓഗസ്റ്റ് 26ന് ശനിയാഴ്ച രാവിലെ 9 മണിക്ക് തളാപ്പ് ഐഎംഎ ഹാളില്‍ ശര്‍ക്കര പായസ മല്‍സരത്തോടെയാണ് ട്രസ്റ്റിന്റെ ഓണാഘോഷ പരിപാടികള്‍ക്കു തുടക്കമാവുക. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ കെ.എ.സരള ഉദ്ഘാടനം ചെയ്യും. കൃഷ്ണ ജുവല്‍സ് സിഇഒ ഡോ.സുനിത ആര്‍ നായര്‍ സമ്മാനദാനം നിര്‍വഹിക്കും.
മേലെ ചൊവ്വ പ്രത്യാശാ ഭവനം, പുഴാതി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് പൂതപ്പാറ സാന്ത്വനം വയോജനസദനം, അഴീക്കോട് ചാലിലെ ഗവ. വൃദ്ധസദനം എന്നിവിടങ്ങളില്‍ ഓണക്കോടി വിതരണം ചെയ്യും.
















