കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് പഴശ്ശിരാജയുടെ പേര് നല്‍കണമെന്നും നിര്‍ദ്ദിഷ്ട പഴശ്ശി സാഗര്‍ ജലവൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും കേരള സ്‌റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകസംഗമം ആവശ്യപ്പെട്ടു. തലശ്ശേരി വളവുപാറ റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ജോസഫ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. അംഗത്വ കാര്‍ഡ് വിതരണം ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അയൂബ് പൊയിലന്‍ നിര്‍വ്വഹിച്ചു. സജി പാതിരിപ്പാടം, റംലത്ത് ബീവി, മൊയ്തീന്‍ഹാജി, പി.ടി.ചാക്കോ, രമണിയമ്മ, ജോയി എടക്കോം, കെ.കെ.നാരായണന്‍, ബാലകൃഷ്ണന്‍, പി.കെ.പ്രകാശന്‍, എ.കെ.ജോസഫ് എന്നിവര്‍ സംസാരിച്ചു. ഓണാഘോഷ പരിപാടികളും ഓംണപ്പൂക്കളവും ഓണസദ്യയും ഉണ്ടായിരുന്നു.
















