അഴകുള്ള അതിഥികള്‍: പള്ളുരുത്തിയിലെത്തിയ ഫ്ലെമിംഗോ പക്ഷികള്‍. ജോബി കുമ്പളങ്ങി പകര്‍ത്തിയത്
പള്ളുരുത്തി: കുമ്പളങ്ങി കണ്ടക്കടവ് പാടശേഖരത്തില്‍ ദേശാടനപക്ഷികളായ ഫ്‌ളെമിംഗോ പറന്നിറങ്ങി. ഗ്രേറ്റര്‍ ചിലിയന്‍ ഫ്‌ളെമിംഗോ ഇനങ്ങളിലെ നാലു പക്ഷികളാണ് രണ്ടു ദിവസം മുന്‍പ് ഇവിടെയെത്തിയത്. തെക്കേ അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കണ്ടുവരുന്ന ഇവയെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
കഴിഞ്ഞവര്‍ഷവും ചിങ്ങമാസത്തില്‍ മൂന്നു ഫ്‌ളെമിംഗോകള്‍ ഇവിടെയെത്തിയിരുന്നു. അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഇവിടെ ഇവ തങ്ങാറില്ല.നീളമേറിയ കഴുത്തും നീളം കൂടിയ കാലുകളും പക്ഷികളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. തൂവെള്ളപ്പട്ടുപോലുള്ള ഇവയുടെ തൂവലുകള്‍ക്ക്കണ്ണഞ്ചിപ്പിക്കുന്ന ഭംഗിയാണ്. ലോകത്താകമാനംആറു വര്‍ണ്ണങ്ങളിലാണ് ഇവയുള്ളത്.
വെള്ളത്തിലേയ്‌ക്ക് ഊളിയിടുന്നതും തല ചിറകിനുള്ളിലാക്കി ഒറ്റക്കാലില്‍ വിശ്രമിക്കുന്നതും അപൂര്‍വ്വ കാഴ്ചയാണ്.ഇവ ക്യാമറയില്‍ഒപ്പിയെടുക്കാന്‍ തിരക്കേറുകയാണ്.
മത്സ്യം ഒഴികെയുള്ള ജീവികളാണ് ഇവയുടെ ആഹാരം. കക്കയും തവളകളും ചെറു ഉരഗങ്ങളും ഇവയുടെ ഇഷ്ടഭോജ്യമാണ്.
















