ഭോപ്പാല്‍: പാക്കിസ്ഥാന്‍ പതാക ക്ഷേത്രത്തിനുമുകളില്‍ ഉയര്‍ത്തിയനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ നരസിംഹപൂര്‍ നഗരത്തില്‍ സംഘര്‍ഷാവസ്ഥ. പഞ്ചമുഖി ഹനുമാന്‍ ക്ഷേത്രത്തിന് മുകളിലാണ് പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയതായി കണ്ടെത്തിയത്.
സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. വര്‍ഗ്ഗീയ കലാപം ഉണ്ടാകുന്നത് തടയുവാനായി ആളുകള്‍ കൂട്ടംകൂടുന്നതും മറ്റും നിരോധിച്ചിട്ടുണ്ട്. പതാക കണ്ട ഉടനെ ക്ഷേത്രഭാരവാഹികള്‍ ഇത് നീക്കം ചെയ്തിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതും പോലീസ് നിരോധിച്ചിട്ടുണ്ട്.
















