കൊച്ചി: കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ജന്മഭൂമി സന്ദര്‍ശിച്ചു. പിജിഎസ് വേദാന്ത ഹോട്ടലില്‍ ജന്മഭൂമി സംഘടിപ്പിച്ച ഗ്രേറ്റര്‍ കൊച്ചിന്‍ എക്കണോമിക് ഫോറം പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ജന്മഭൂമി കൊച്ചി ഓഫീസ് സന്ദര്‍ശിച്ചത്. മാനേജിങ് എഡിറ്റര്‍ ഉമാകാന്ദന്‍, എഡിറ്റര്‍ അരുണ്‍ കുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ജന്മഭൂമി പത്രത്തില്‍ സംസ്‌കൃതിക്കായി ഒരു പേജ് നീക്കി വച്ചതിന് അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ജന്മഭൂമിയിലുള്ളതെന്നും മന്ത്രി വിലയിരുത്തി. അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ ജന്മഭൂമിക്കായി കൂടുതല്‍ സമയം നീക്കി വയ്‌ക്കുമെന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
















