ന്യൂദല്‍ഹി: ദക്ഷിണ ദല്‍ഹിയിലെ ഹൃദയഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന രഹസ്യചൂതാട്ട കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 12 ബിസിനസ്സുകാരടക്കം 30പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ അഞ്ച് വനിതകളും ഉള്‍പ്പെടുന്നു.
13 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വലിയ ഫാം ഹൗസിലാണ് ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ബോളിവുഡ് സിനിമകളുടെയും ടിവിപരിപാടികളുടെയും ഷൂട്ടിങ്ങുകള്‍ക്ക് പലപ്പോഴും വേദിയായിരുന്ന സ്ഥലം കൂടിയായിരുന്നു ഇത്. വിലകൂടിയ 42 കുപ്പി മദ്യവും കോടികള്‍ വരുന്ന 10,000 ചിപ്പ്‌സും പോലീസ് കണ്ടെടുത്തു.
ഓരോ ചിപ്പ്‌സും 1000, 3000, 5000, 10,000 രൂപ വിലവരുന്നതാണ്. 470 കളി കാര്‍ഡുകളും 45 പാക്കറ്റുകളും പിടിച്ചെടുത്തവയില്‍ പെടുന്നു.
















