Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മണിയപ്പന്‍ തിരക്കിലാണ്; ഓണപ്പൊട്ടന്റെ ഉടയാഭരണങ്ങള്‍ തയ്യാറാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 09:33 pm IST
in Kozhikode

കുറ്റിയാടി: തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്നതിനിടയില്‍ ഉത്രാടം തിരുവോണ നാളുകളില്‍ നാട്ടിന്‍ പുറങ്ങളില്‍ സജീവമാകുന്ന ഓണപ്പൊട്ടന്റെ(ഓണത്തപ്പന്‍) ഉടയാഭരണങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് മരുതോങ്കര വേട്ടോറയിലെ തലച്ചിലപറമ്പത്ത് മണിയപ്പന്‍. വടക്കെ മലബാറിലെ പ്രത്യേകിച്ച് വടകര താലൂക്കിലെ ഗ്രാമങ്ങളില്‍ ഉത്രാടം, തിരുവോണം നാളുകളില്‍ ചമയങ്ങളണിഞ്ഞ്, മണികിലുക്കി ഓലക്കുടയും ചൂടി ഓടിമറയുന്ന ഓണപ്പൊട്ടന്റെ വേഷവിധാനങ്ങള്‍ ഒരുക്കാന്‍ നീണ്ടകാലത്തെ തയ്യാറെടുപ്പുകള്‍ വേണമെന്ന് മണിയപ്പന്‍ പറയുന്നു. സവിശേഷമായ കരവിരുതില്‍ തയ്യാറാക്കുന്ന താടിയും കിരീടവും കൊമ്പും താഴികയും ചെന്നി മലരുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുന്നത്.

ഒറോപ്പ കൈതയും വാഴപ്പിണ്ടിയും ചതച്ചുണ്ടാക്കുന്ന നൂലുപയോഗിച്ചാണ് ഓണപ്പൊട്ടന്റെ താടി തയ്യാറാക്കുന്നത്. പാലമരത്തിന്റെ കമ്പ് ചെത്തിമിനുക്കി കൊമ്പും ചെന്നി മലരും താഴികയും നിര്‍മ്മിക്കുന്നു. അത്തംമുതല്‍ ഉത്രാടം വരെയുള്ള വ്രതാനുഷ്ടാനങ്ങള്‍ക്ക് ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ ചമയങ്ങള്‍ അണിഞ്ഞ് ഓണത്തപ്പന്‍മാരെല്ലാം തറവാട് വീട്ടില്‍ ഒത്തുകൂടി ഗുരുകാരണവന്‍മാരെ വന്ദിച്ച് അനുഗ്രഹംവാങ്ങിയതിനുശേഷം ഓരോരുത്തര്‍ക്കും അനുവദിച്ച സ്ഥലങ്ങളിലേക്ക് നീങ്ങുകയാണ് പതിവ്. കിരീടം വെച്ചുകഴിഞ്ഞാല്‍ ആരോടും ഒന്നും ഉരിയാടാത്തത് കൊണ്ടാണ് ഇവരെ ഓണപ്പൊട്ടന്‍മാര്‍ എന്ന് വിളിക്കുന്നത്.

മാവേലി തമ്പുരാന്റെ പ്രതീകങ്ങളായിട്ടാണ് ഓണപ്പൊട്ടന്‍മാരെ കരുതിപ്പൊരുന്നത്. ഓണനാളുകളില്‍ വീടുവീടാന്തരം കയറിയിറങ്ങുന്ന ഓണപ്പൊട്ടന്‍മാരെ വീട്ടുകാര്‍ നിലവിളക്കും നിറനാഴിയും വെച്ചും സ്വീകരിക്കുന്നു. വീട്ടുകാര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് പണവും അരിയും സ്വീകരിച്ച് ഓണപ്പൊട്ടന്‍ യാത്രയാവും. അച്ഛന്‍ കേളുപ്പണിക്കരുടെ കൂടെ അഞ്ചാം വയസ്സിലാണ് മണിയപ്പന്‍ ഓണപ്പൊട്ടന്‍ കെട്ടിത്തുടങ്ങിയത്. കഴിഞ്ഞ 34 കൊല്ലമായി ഈ പാരമ്പര്യം തുടരുന്നു. തെയ്യം കലാകാരന്‍കൂടിയായ മണിയപ്പന്‍ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കള്‍ക്കും മറ്റും ഇത്തരം ഉടയാഭരണങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.