Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവവത്സരവും നമ്മളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 08:42 pm IST
in Vicharam

ഉപഭോഗ സംസ്‌കാരത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഓരോ ദിവസവും നമ്മുടെ പൈതൃകമായ സാംസ്‌കാരിക പാരമ്പര്യങ്ങളെല്ലാം ഓരോന്നായി നഷ്ടപ്പെടുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ മിക്കതിലും അവരുടെ സാംസ്‌കാരിക പാരമ്പര്യം കാത്തൂസൂക്ഷിക്കാന്‍ കാത്തിരിക്കുന്നതിന്റെ ശ്രദ്ധയും പ്രവര്‍ത്തനങ്ങളും നമുക്ക് മാതൃകയാകേണ്ടതാണ്.

നമുക്കൊരു കൊല്ലവര്‍ഷമുണ്ടായിരുന്നുവെന്നും രാജശാസനകള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും മലയാളം തീയതി വ്യാകമായി ഉപയോഗിച്ചിരുന്നുവെന്നും ഇന്നലെയുടെ ചരിത്രം വിളിച്ചോതുന്നുണ്ട്. കൊല്ലവര്‍ഷത്തിന്റെ ആരംഭത്തെപ്പറ്റി വ്യത്യസ്തമായ ചരിത്ര രേഖകളുണ്ട്. മലയാള മാസങ്ങളും അക്കങ്ങളുമൊക്കെ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്ന കാലഘട്ടം പഴമക്കാരില്‍ പലരുമോര്‍ക്കുന്നുണ്ട്. മലയാള അക്കങ്ങള്‍ ഇന്നാര്‍ക്കറിയാം. പഞ്ചാംഗങ്ങളില്‍ നിന്നുപോലും മലയാള അക്കങ്ങള്‍ അപ്രത്യക്ഷമായി. മുത്തശ്ശിയുടെ സന്ധ്യനാമമില്ല, നക്ഷത്രങ്ങളും മാസങ്ങളും തിഥികളും കുട്ടികള്‍ക്കന്യമായി.

കണക്കുകള്‍ ശരിയാക്കുന്നത് ഇംഗ്ലീഷ് മാസപ്രകാരമായികൊള്ളട്ടെ. നമ്മുടെ അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് മലയാളം തീയതി ഉപയോഗിച്ചിരുന്നത്. ആഘോഷങ്ങള്‍പോലും ചില ക്ഷേത്രങ്ങളില്‍ ഇംഗ്ലീഷ് തീയതിയിലാണ് നടത്തുന്നത്. നക്ഷത്രത്തിനു പകരം പിറന്നാളുകള്‍ പോലും പലരും ജനനതീയതി നോക്കിയാണ് ആഘോഷിക്കുന്നത്. സൗകര്യത്തിന് ചിലര്‍ ഞായറാഴ്ചയാക്കും. ഓണമുള്ളതിനാല്‍ ചിങ്ങമാസത്തെ ചിലരോര്‍ക്കുന്നു, പിന്നെ മാസങ്ങള്‍ പലര്‍ക്കുമറിയുകയില്ല. അതുപോലെ മലയാളത്തീയതി അറിയാന്‍ പത്രം നോക്കേണ്ടിവും.

പണ്ടൊക്കെ കാരണവന്മാര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും തീയതി, ഞാറ്റുവേല, മറ്റാണ്ടറുതികള്‍, കൃഷിയിറപ്പുകള്‍ തുടങ്ങിയവയെക്കുറിച്ച് തികഞ്ഞ അവബോധമുണ്ടായിരുന്നു.

തമിഴ്‌നാട്ടില്‍ അവരുടെ ആണ്ടുപിറപ്പ് ഗംഭീരമായി കൊണ്ടാടുമ്പോള്‍ ആരോരുമറിയാതെ നമ്മുടെ പുതുവത്സരം വന്നുപോകുന്നു. ജനുവരി ഒന്നിനെ വരവേല്‍ക്കാന്‍ രാവേറെ ചെല്ലുന്നതുവരെ ആട്ടവും പാട്ടുമായി നാടും നഗരവും ഉറഞ്ഞുതുള്ളുമ്പോള്‍ പാവം ചിങ്ങം ഒന്നിനെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളിലെ കുറച്ചു ഭക്തന്മാര്‍ മാത്രം. കുറച്ചുകാലമായി സര്‍ക്കാര്‍ കാര്‍ഷികദിനമായി പിന്നെ ചിങ്ങം ഒന്ന് ആഘോഷിക്കുന്നു. മലയാള വര്‍ഷത്തിനും പന്ത്രണ്ടുനൂറ്റാണ്ടോളം (1193) പഴക്കമുണ്ട്.

മലയാളം അക്ഷരങ്ങള്‍ പോലും പഠിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ അക്കങ്ങള്‍ പഠിപ്പിക്കാന്‍ ആരു ശ്രമിച്ചാലും സാധിക്കുകയില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളെ കുറച്ചു മലയാളം അക്കങ്ങള്‍ പഠിപ്പിച്ചുകൂടെ. ജ്യോതിഷികള്‍ പഞ്ചാംഗങ്ങളിലൂടെയൊക്കെ മലയാളം അക്കങ്ങള്‍ ഉപയോഗിക്കുമ്പോഴും ചാര്‍ത്തുകളും ഒക്കെ ഇംഗ്ലീഷുരീതിയിലായിപ്പോയി. വിവാഹ ക്ഷണപത്രികയില്‍ക്കൂടി ചിലര്‍ക്ക് മലയാളം തീയതി സൂചിപ്പിക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ല.

ജനുവരി ഒന്നിന് നവവത്സരാശംസകള്‍ നേരുന്ന പല പത്രങ്ങളും ചിങ്ങം ഒന്നിനെ ഗൗരവത്തിലെടുക്കാറില്ല. കുറിപ്പെഴുതിയതുകൊണ്ടോ പരാതിപ്പെട്ടിട്ടോ കാര്യമില്ല. ഓട്ടത്തിനൊപ്പം ചുവടുവക്കുക. മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിച്ചിട്ടും നാം കൂടുതല്‍ ഇംഗ്ലീഷുകാരായി മാറുകയാണ്. മലയാളികളുടെ പൈതൃകമായ മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരു രാഷ്‌ട്രീയ പ്രസ്ഥാനവും ശ്രദ്ധിക്കാറില്ലെന്നുള്ളതാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷത. അസംബ്ലിയില്‍ മലയാളവര്‍ഷത്തെപ്പറ്റി ഒന്നോര്‍മ്മിപ്പിക്കാന്‍ വിദ്യാലയാധികൃതര്‍ തയ്യാറാകുമോ?

ചെറാട്ടു ബാലകൃഷ്ണന്‍,

തലോര്‍, തൃശൂര്‍

 

നേതാക്കള്‍ ഇവരാകണം

സങ്കുചിത ജാതിമത ചിന്തകള്‍ക്കതീതമായി ‘മാത്രം’ ചിന്തിക്കാന്‍ കഴിവുള്ള വെറും റബര്‍ സ്റ്റാമ്പുകളല്ല നമ്മുടെ നേതാവാകേണ്ടത്.

സങ്കുചിത കക്ഷിരാഷ്‌ട്രീയ ചിന്തകള്‍ക്കും പ്രാദേശിക വാദങ്ങള്‍ക്കും അതീതമായി ചിന്തിക്കാന്‍ കഴിവുള്ളവരെയും, രാഷ്‌ട്രത്തെ നന്മനിറഞ്ഞ പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുന്ന പുതിയ പുതിയ ആശയങ്ങള്‍ ഉള്ളവരെയും,ആശയങ്ങള്‍ക്ക് പ്രചോദനം ആകുന്നവരെയും, അതിന് കാരണമാകുന്നവരെയും, അവ നടപ്പാക്കാന്‍ പ്രാപ്തിയുള്ളവരെയുമാണ്.

അവരാണ് സമൂഹത്തിന്റെ നേതൃസ്ഥാനത്തേക്ക് വരേണ്ടത്.

കെ.അനില്‍കുമാര്‍

കായംകുളം

പരിസ്ഥിതിസേന?

കേരളത്തില്‍ നിയമങ്ങളുടെ കുറവല്ല ഇത്രയും പ്രശ്‌നങ്ങള്‍ക്കു കാരണം. ഇത്രയേറെ നിയമങ്ങള്‍ എന്തിനെന്ന് ബുദ്ധിമാന്മാര്‍ ചോദിക്കുന്നു. ഇവിടെ ദളിതരും സ്ത്രീകളും സമൂഹത്തിന്റെ നൊമ്പരമാണ്.

തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞും കട്ടിലില്‍ കിടക്കുന്ന അമ്മൂമ്മയും സുരക്ഷിതരല്ല.

ഭൂസംരക്ഷണ സേനയുണ്ടായി. എന്തുനടക്കുന്നു എന്നറിയണം. ഒരു കയ്യേറ്റം പൊളിച്ചാല്‍ അവര്‍ ഭൂമുഖത്തുണ്ടാവില്ല. റിപ്പോര്‍ട്ടും കേസും കോടതിയും സര്‍ക്കാരും ചേര്‍ന്ന് 50 വര്‍ഷമായാലും പരിഹാരമില്ല.

പ്രകൃതി സംരക്ഷണത്തിന് ധനസ്ഥിതിയും വ്യവസ്ഥിതിയും മനഃസ്ഥിതിയും പ്രശ്‌നമാണ്. ജനാധിപത്യത്തില്‍ രാഷ്‌ട്രീയ ഇച്ഛാശക്തിക്കൊരു ചുക്കും ചെയ്യാനാവില്ല. ഉദാഹരണം മൂന്നാര്‍.

കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍,

തൊടുപുഴ

‘പരസ്യ’മായ രഹസ്യം

കേരള സര്‍ക്കാരിനെ മഹത്വവല്‍ക്കരിച്ച് അടുത്തിടെ ദല്‍ഹി പത്രങ്ങളില്‍ കൊടുത്ത പരസ്യം പല കാര്യങ്ങളും ഉള്‍ക്കൊള്ളിക്കാത്തതാണ്. പ്രാകൃതമായ രീതിയില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്ന സംസ്ഥാനമാണിത്. രാഷ്‌ട്രീയത്തിമിരം ബാധിച്ചവര്‍ കഠാര രാഷ്‌ട്രീയത്തില്‍ വിജയം കാണുന്നു.

മൂന്നുമാസത്തിനുള്ളില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം രാഷ്‌ട്രീയത്തിന്റെ കൂത്തരങ്ങാണ്. അനാവശ്യ സമരങ്ങളാണ് പലതും. പലരും ജോലിക്കായി അന്യസംസ്ഥാനക്കാരനെ നിയമിക്കുന്നു. ജോലിയും സമാധാനവും നഷ്ടപ്പെട്ട കേരളീയന്‍ ദുരിതം പേറുന്നു.

അനൂപ്, പേരാമ്പ്ര,

കോഴിക്കോട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.