എടത്വ: മുട്ടാര്‍ ചലഞ്ച് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നെഹ്രുട്രോഫി കരസ്ഥമാക്കിയ ഗബ്രിയേല്‍ ചുണ്ടന്റെ തുഴച്ചില്‍ക്കാര്‍ക്ക് സ്വീകരണം നല്‍കി. ക്യാപ്റ്റന്‍ ജേക്കബ് ഉമ്മന്‍ ചെത്തിക്കാടിനും വെപ്പ് എഗ്രേഡില്‍ ഒന്നാം സ്ഥാനം നേടിയ ചെത്തിക്കാടന്‍ വള്ളത്തിന്റെ ക്യാപ്റ്റന്‍ തോമസ് ജേക്കബിനും് സ്വീകരണം നല്‍കി്. കൈതത്തോട് ജലോത്സവ സമിതി ചെയര്‍മാന്‍ തോമസുകുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.പി. കുഞ്ഞുമോന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ഷാജി സാമുവേല്‍ അധ്യക്ഷനായി.
















