വാഷിങ്ടണ്‍: യുഎസ് കൊമേഡിയനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡിക്ക് ഗ്രിഗറി (84) അന്തരിച്ചു. വാഷിംഗ്ടണിലെ ആശുപത്രിയില്‍വച്ചായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
1960 കളിലാണ് വര്‍ണ വിവേചനത്തിനെതിരായി അദ്ദേഹം ഹാസ്യം അവതരിപ്പിച്ച് രംഗത്തെത്തിയത്. അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് മുന്നില്‍ സ്ഥിരമായി ഹാസ്യമവതരിപ്പിക്കുന്ന കറുത്ത വര്‍ഗക്കാരനായിരുന്നു ഗ്രിഗറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: