അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം നഷടപ്പെട്ട കേസിന്റെ അന്വഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അടുത്ത ദിവസം കേസ് ഡയറി ഹാജരാക്കണം എന്നാവശ്യപ്പെട്ട് പോലീസിന് കോടതി നോട്ടീസ് നല്കി. കേസന്വഷണം കോടതി നിരീക്ഷണത്തില്‍ വേണം എന്നാവശ്യപ്പെട്ട് സംയുക്ത കര്‍മ്മസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പതക്കംനഷ്ടപ്പെട്ട സംഭവം പിന്നിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കര്‍മ്മസമിതി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: