കണ്ണൂര്‍ : ധര്‍മ്മടം പിണറായി പാറപ്രത്തിനടുത്ത് ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാറപ്രം സ്വദേശി സജിത് പുരുഷോത്തമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി രണ്ടരയോടെയാണ് ഓട്ടോ റിക്ഷ കത്തുന്നത് പ്രദേശവാസികള്‍ കണ്ടത്. വെള്ളമൊഴിച്ച് തീ കെടുത്തിയപ്പോഴാണ് ഓട്ടോറിക്ഷക്കുള്ളില്‍ മരിച്ച നിലയില്‍ സജിത്തിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: