Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോരഖ്പൂര്‍ ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 12:43 pm IST
in India

ലഖ്നൗ: ഓക്‌സിജന്‍ വിതരണം നിലച്ചതാണ് ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണമെന്ന് കേരളത്തിലെ പ്രാദേശികമാധ്യമങ്ങളടക്കം വ്യാപകമായി പ്രചരിപ്പിക്കുമ്പോള്‍ അതിന് പിന്നിലെ യാഥാര്‍ഥ്യങ്ങളാണ്  ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും 69 ലക്ഷം രൂപയുടെ കുടിശിക ഉണ്ടായിട്ടും ആശുപത്രിയിലെ ലിക്വിഡ് ഓക്‌സിജന്റെ വിതരണം നിര്‍ത്തി വച്ചിട്ടില്ലെന്ന് ഓക്‌സിജന്‍ വിതരണക്കമ്പനിയായ പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നത്.

ഇത്രയും തുക കുടിശിക വരുത്തുന്നത് കമ്പനിയും ആശുപത്രിയുമായുണ്ടാക്കിയ കരാറിന്റെ ലംഘനമാണ്. എന്നിരുന്നാലും ഓക്‌സിജന്‍ വിതരണം പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍ത്തി വച്ചിരുന്നില്ല. ഈ മാസത്തെ ആദ്യ വിതരണം ആഗസ്റ്റ് നാലിനായിരുന്നു നടത്തിയതെന്നും പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ മീനു വാലിയ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

റീഫില്ലിംഗിനായുള്ള അപേക്ഷ ആഗസ്റ്റ് 11ന് ലഭിക്കുകയും, ആഗസ്റ്റ് 12നു തന്നെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ റീഫില്‍ ചെയ്തു നല്‍കിയതായും വ്യക്തമാക്കിയ മീനു വാലിയ, ആശുപത്രി കുടിശിക വരുത്തിയതിനെതിരേ നിയമനടപടി സ്വീകരിക്കുകയും ലീഗല്‍ നോട്ടീസ് അയയ്‌ക്കുകയും ചെയ്തതായും, അതേസമയം ഓക്‌സിജന്‍ വിതരണം നിര്‍ത്തിയിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ വലിയ രീതിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തിയിട്ടുള്ളതായി സംശയമുണ്ടെന്ന് പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി മനീഷ് ഭണ്ഡാരിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ആശുപത്രി കരാര്‍ ലംഘനം നടത്തി വരുന്നതായും പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. ആശുപത്രിയുമായുള്ള കരാര്‍ പ്രകാരം ലിക്വിഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ആമ്പു ബാഗുകള്‍ ഇവ ബി.ആര്‍.ഡി ആശുപത്രിയില്‍ സുലഭമായി വിതരണം ചെയ്തിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭവദിവസം ആശുപത്രിയില്‍ ഉണ്ടാകേണ്ടിടത്ത് കേവലം 50 സിലിണ്ടറുകള്‍ മാത്രമാണുണ്ടായിരുന്നത്. മറ്റുള്ളവ എവിടെ പോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കടത്തിക്കൊണ്ടു പോകുന്ന ഒരു വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

നേരത്തേ 70 ലക്ഷം രൂപ കുടിശിക വന്നതിനേത്തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം നിര്‍ത്തി വച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്തേല സ്ഥിരീകരിച്ചിരുന്നതുമാണ്.

അതേസമയം ആ കാലയളവില്‍ മറ്റു ബദല്‍ സംവിധാനങ്ങള്‍ ലഭ്യമായിരുന്നുവെന്നും എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമായിരുന്നുവെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ വെളിപ്പെടുത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് 35 ലക്ഷം രൂപ വിതരണക്കാരനു നല്‍കി ഓക്‌സിജന്‍ വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആഗസ്റ്റ് നാലിനു വിതരണം ചെയ്ത ഓക്‌സിജന്‍, റീഫില്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ആദ്യമായി വിതരണക്കാരനെ സമീപിക്കുന്നത് ആഗസ്റ്റ് 11നാണ്. അതായത് അതിനിടയില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല എന്നാണ്.

യുപിയിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ആഗസ്റ്റ് ഏഴിനാണ് 71 കുട്ടികളുടെ ജീവന്‍ അപഹരിച്ച ദാരുണ ദുരന്തമുണ്ടായത്. അന്ന് ദൈവദൂതനെന്ന് വാഴ്‌ത്തിയ ഡോ.കഫീലിന്റെ മുഖം മൂടി പിന്നീട് അഴിഞ്ഞു വീണിരുന്നു. ആശുപത്രിയിലെ ഓക്സിജന്‍ സിലന്‍ഡറുകള്‍ കഫീല്‍ നടത്തിയിരുന്ന സ്വകാര്യ ക്ലീനിക്കിലേയക്ക് കടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെ അടിവരയിടുന്ന റിപ്പോര്‍ട്ടുകളാണ് ടൈംസ് ഓഫ് ഇന്ത്യയും പുറത്ത് വിട്ടിരിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാത്തതാണ് ദുരന്തകാരണമെന്ന അവകാശവാദം നേരത്തേ തന്നെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

അതേസമയം ഇത് രാഷ്‌ട്രീയ ആയുധമാക്കി ഉപയോഗിക്കുകയായിരുന്നു കേരളം അടക്കമുള്ളയിടങ്ങളിലെ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.