Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

രാമരാജ്യത്തിനായി പുതുവര്‍ഷത്തെ വരവേല്‍ക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 11:32 am IST
in Special Article

രാമായണ മാസം കഴിഞ്ഞു. രാമരാജ്യത്തിന്റെ പ്രഭാവം ഇന്നും ജനമനസുകളില്‍ നിലനില്‍ക്കുന്നു.

നമ്മുടെ ഭാരതത്തെ വീണ്ടും രാമരാജ്യമാക്കി മാറ്റണമെന്നു തന്നെയായിരുന്നു നമ്മുടെ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ സങ്കല്‍പം.

ആ സങ്കല്‍പം നമുക്കു പൂര്‍ത്തീകരിക്കണം. ജനങ്ങളെ സ്‌നേഹിക്കുന്ന, ജനങ്ങളുടെ കഷ്ടപ്പാടറിയുന്ന, അര്‍പണ ബോധമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും തലപ്പത്ത് ഭരണച്ചുമതലകളില്‍ വന്നാല്‍ മാത്രമേ ഈ സങ്കല്‍പം പൂര്‍ത്തീകരിക്കാനാകൂ. സന്യാസിയെപ്പോലെ മനസുള്ളവരായിരിക്കണം ഭരണാധികാരികള്‍. അവര്‍ ത്യാഗ സന്നദ്ധരാകണം. അതേ സമയം പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ധീരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകണം.

രന്തി ദേവനേയും രാജാശിബിയേയും പോലെ ദയാവായ്‌പുള്ളവരാകണം. എങ്കില്‍ മാത്രമേ രാമരാജ്യം സാധ്യമാകൂ എന്ന് മഹാത്മാഗാന്ധിജി വിശ്വസിച്ചിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ഖലീഫ ഉമ്മറിനെപ്പോലെ ജനങ്ങളെ അറിഞ്ഞ് സ്‌നേഹിക്കുന്നവര്‍ രാജ്യം ഭരിക്കണമെന്ന് . എന്നാലേ രാമരാജ്യം നടപ്പാകൂ.

മഹാകവി വള്ളത്തോള്‍ മഹാത്മജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥന്‍’ എന്ന കവിതയില്‍ പാടിയതു പോലെ

ക്രിസ്തുവിന്റെ ത്യാഗബുദ്ധിയും ശ്രീകൃഷ്ണ ഭഗവാന്റെ ധര്‍മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്‌പും ഹരിശ്ചന്ദ്രന്റെ സത്യശീലവും നബിയുടെ സ്ഥൈര്യവും എല്ലാം ഒത്തുചേര്‍ന്ന (മഹാത്മജിയെപ്പോലുള്ള) വ്യക്തി പ്രഭാവത്തിന്റെ ഭരണ സാരഥ്യത്തില്‍ മാത്രമാണ് ഇത് നേടിയെടുക്കാനാവുക.

തന്റെ ഭരണാധികാരം ദൈവീകമായ ഒരു നിയോഗമാണെന്നറിഞ്ഞ് അര്‍പണഭാവത്തോടെ ഭരണാധികാരി പ്രവര്‍ത്തിക്കണം. ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ധൈര്യവും ജനസ്‌നേഹവും വേണം.

അത്തരത്തിലുള്ളവര്‍ ഭരണ നേതൃത്വത്തില്‍ വരുന്നത് രാഷ്‌ട്രത്തിന്റേയും ജനങ്ങളുടേയും ഭാഗ്യം. ക്രിയാത്മകമായ പ്രവര്‍ത്തന ശൈലി വേണം. ഗ്രാമങ്ങളെ സ്‌നേഹിക്കണം. പ്രകൃതിയെ സ്‌നേഹിക്കണം. കൃഷിയെയും വ്യവസായത്തേയും പ്രോത്സാഹിപ്പിക്കണം. സാമ്പത്തിക കാഴ്ചപ്പാടു വേണം.

ഋശ്യശൃംഗന്റെ ആഗമനത്തോടെ തന്നെ അംഗരാജ്യം അനുഗ്രഹീതമായി. ഗൗതമ മഹര്‍ഷിയുടെ അധീനതയിലുള്ള പ്രകൃതി (അഹല്യ) കലപ്പ ചെല്ലാതെ കല്ലായിക്കിടന്ന അവസ്ഥയില്‍ നിന്നു മോചിതമാകാനും ജീവസുറ്റതാകാനും ശ്രീരാമന്റെ പാദസ്പര്‍ശം കൊണ്ടു തന്നെ കഴിഞ്ഞു.

എന്നാല്‍ ഭരണാധികാരി മാത്രം നന്നായാല്‍ പോര ത്രേതായുഗത്തിലെപ്പോലെ സത്യധര്‍മാധികള്‍ക്കനുസൃതമായി ജീവിക്കുന്നവരായിരിക്കണം ബഹുഭൂരിപക്ഷം ജനങ്ങളും. അവകാശങ്ങളെക്കുറിച്ച് മാത്രമായി ചിന്തിക്കുന്നവരാകരുത് ജനങ്ങള്‍. അവകാശവും പൗരധര്‍മവും ഒരുമിച്ചാണ് പഠിക്കുന്നത്. അവകാശങ്ങളേക്കാള്‍ ഉത്തരവാദിത്വത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കണം ജനങ്ങള്‍. എനിക്കെന്തു കിട്ടും എന്നതിനേക്കാള്‍ എനിക്കെന്തു ചെയ്യാനാകുമെന്ന് ചിന്തിക്കുക. സത്യം വദ ധര്‍മം ചര എന്ന ആശയം മനസില്‍ സൂക്ഷിച്ച് അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകണം ജനങ്ങള്‍.

ഇതെല്ലാം ഒത്തുവന്നാല്‍ തീര്‍ച്ചയായും നമുക്ക് ആ രാമരാജ്യം തിരിച്ചു പിടിക്കാനാകും.

പുതുവര്‍ഷത്തിലെങ്കിലും നമുക്കതു നേടിയെടുക്കാനാകട്ടെ! പൊന്നിന്‍ ചിങ്ങപ്പുലരിയില്‍ നമുക്കു വരവേല്‍ക്കാം ഈ പുതുവര്‍ഷത്തിനെ. ആവണിപ്പൊന്‍പുലരി അതിനുള്ള അവസരമൊരുക്കട്ടെ. ഒരുമിച്ചു വരവേല്‍ക്കാം. ഒരുമിച്ചു പരിശ്രമിക്കാം. ഉത്തരവാദിത്വ ബോധത്തോടെ : പൊലിയേ പൊലി ചൊല്ലി നമ്മുടെ കാര്‍ഷികോത്സവം – ഓണം – ആഘോഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

പുതിയ വാര്‍ത്തകള്‍

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.