തിരുവനന്തപുരം: ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിനോട് ദേശീയ പതാക ഉയര്‍ത്തരുതെന്ന് പറയുന്നവരെ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത പന്‌വരവിഡ്ഢികളായേ കാണാന്‍ കഴിയുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യത്തെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും ഏതാണ്ടെല്ലാ ഗവര്‍ണ്ണര്‍മാരും ഒന്നാന്തരം ആര്‍എസ്എസുകാരും അതില്‍ അഭിമാനിക്കുന്നവരുമാണ്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതും സര്‍വസൈന്യാധിപനായിരിക്കുന്നതും ആര്‍എസ്എസുകാരല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ വന്നപ്പോള്‍ ചടങ്ങു ബഹിഷ്‌കരിച്ച മേയറും മോദിയെ കണ്ടതിന്റെ പേരില്‍ മാപ്പു പറഞ്ഞ മന്ത്രിയുമുള്ള നാടാണ് കേരളം. ഇപ്പോള്‍ മോദിയോടൊപ്പം വേദി പങ്കിടാന്‍ കഴിയാത്തതിന്റെ വേവലാതിയാണ് പലര്‍ക്കും.
ഒന്നു മനസു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏത് ഔദ്യോഗികപദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് മോഹന്‍ ഭാഗവത്. ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുത? അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല. എന്നാല്‍ ഭരണകൂടത്തിന്റ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസല്ല ഇതെന്ന് ഇപ്പോള്‍ ബോധ്യമായില്ലേയെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു.
മോഹൻജി ഭാഗവതിനോട് ദേശീയപതാക ഉയർത്താൻ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തിൽ നിന്ന് ഒരു പാഠവും പഠിക്കാത്ത പന്പരവിഡ്ഡികളായേ…
Posted by K Surendran on Monday, August 14, 2017
















