ഗ്ലാസ്‌ഗോ: ഒളിംപിക്‌സ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കം കോമണ്‍ വെല്‍ത്ത് ഗെയിംസ് 2026ന് നാളെ തുടക്കം. കോമണ്‍വെല്‍ത്ത് അസോസിയേഷനില്‍ അംഗങ്ങളായ 74 രാജ്യങ്ങളാണ് 215 ഓളം കായിക ഇനങ്ങളില്‍ മത്സരിക്കുന്നത്. ഇത്തവണ മൂവായിരം താരങ്ങല്‍ വരെ മത്സരത്തിന്റെ ഭാഗമാകുമെന്നാണ് കണക്കാക്കുന്നത്.
നാളെ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ആഗസ്ത് രണ്ടിന് സമാപിക്കും. ഉദ്ഘാടന ചടങ്ങും സമാപനവും വര്‍ണാഭമായ ചടങ്ങുകളോടെയായിരിക്കും.
സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ ആണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആഥിത്യമരുളുന്ന നഗരം. ചരിത്രത്തില്‍ നാലാം തവണയാണ് ഈ നഗരം കോമണ്‍വെല്‍ത്ത് ഗെയിംസിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 1970, 1986, 2014 വര്‍ഷങ്ങളിലും ഗ്ലാസ്‌ഗോ ആയിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായത്. കോമണ്‍വെല്‍ത്ത് അസോസിയേഷന്റെ ആദ്യ തീരുമാനപ്രകാരം ഓസ്‌ട്രേലിയയിലെ വിക്ടോറിയ ആണ് വേദിയായി നിശ്ചയിക്കപ്പെട്ടത്. വിക്ടോറിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വിമുഖതയെ തുടര്‍ന്ന് 2023ല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഗെയിംസിന് ആതിഥ്യമരുളാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 2024ലാണ് ഗ്ലാസ്‌ഗോ വേദിയായി പുനര്‍നിശ്ചയിക്കപ്പെട്ടത്. കഴിഞ്ഞ തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ആയിരുന്നു.
















