ചെട്ടികുളങ്ങര: ജനങ്ങള്‍ ആഗ്രഹിച്ചതും, കാത്തിരുന്നതമായ ഇന്ത്യയാണ് ഇന്ന് ഭാരതത്തിലുള്ളത് എന്ന് ചലച്ചിത്ര താരം ദേവന്‍. രക്ഷാബന്ധന മഹോത്സവത്തോട് അനുബസിച്ച് രാഷ്‌ട്രീയ സ്വയം സേവക് സംഘം കൈത തെക്ക് ശാഖയുടെ പരിപാടിയില്‍ രക്ഷാ ബന്ധന സന്ദേശം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും വിശിഷ്ടമായ ഭൂമിയാണ് ഭാരതം.
ഭാരതീയ സംസ്‌ക്കാരത്തെ ഉയര്‍ത്തി കാട്ടുന്ന സംഘടനയാണ് സംഘ പ്രസ്ഥാനങ്ങള്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു കേരളതണ്ടാന്‍ മഹാസഭ താലൂക്ക് പ്രസിഡന്റ് കെ. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അഖണ്ഡ ഭാരത സങ്കല്‍പ്പമാണ് നമുക്ക് വേണ്ടത്. കേരളത്തില്‍ വനവാസികള്‍ക്കുള്ള സഹായങ്ങള്‍ കേരള സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുന്നു.
ഹിന്ദു അവഗണിയ്‌ക്കപ്പെടുന്നതായി ഹിന്ദു നേതാക്കള്‍ പ്രസംഗിച്ചാല്‍ അവര്‍ക്കെതിരെ കേസ്സ് എടുക്കുന്ന പ്രവണതയാണ് ഇന്ന് കേരളത്തിലുള്ളത്. ഛിദ്ര ശക്തികള്‍ ഭാരതത്തെ നാനാഭാഗത്തനിന്നും ആക്രമിക്കപ്പെടുന്നു. ഭാരതത്തിന്റെ ശക്തിയില്‍ വിറളി പൂണ്ടാണ് അയല്‍ രജ്യങ്ങള്‍ അക്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















