പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശത്ബാദി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ
വൈജ്ഞാനിക സദസ്സ് കല്ലേലി രാഘവന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: ജനസംഘത്തിന്റെ സ്ഥാപക നേതാവ് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ദേശീയതയെ ഉത്‌ബോധിപ്പിച്ച ദേശസ്‌നേഹിയായിരുന്നുവെന്ന് ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവും ആലപ്പുഴയുടെ ഗുരുനാഥനുമായ കല്ലേലി രാഘവന്‍പിളള അഭിപ്രായപ്പെട്ടു. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ജില്ലാ വൈജ്ഞാനികസദസ്ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ ഇടംനേടാന്‍ കഴിയാതെപോയ മഹത് വ്യക്തിത്വമായിരുന്നു ദീനദയാല്‍ എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ വിശ്വഹിന്ദു പരിഷത് ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍ പറഞ്ഞു. ദീനദയാല്‍ ഉപാദ്ധ്യായ വൈജ്ഞാനിക സദസിന്റെ കണ്‍വീനര്‍ വി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. വൈജ്ഞാനിക സദസിന്റെ സഹ. കണ്‍വീനര്‍ ഒ.ജെ. വിജയന്‍, ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, പാലമറ്റത്തു വിജയകുമാര്‍, ഡി. പ്രദീപ്, റ്റി.കെ. അരവിന്ദാക്ഷന്‍, ജി. വിനോദ് കുമാര്‍, വി. ശ്രീജിത്ത്, കെ.പി. പരീക്ഷിത്ത്, വി. ബാബുരാജ്, ആര്‍.കണ്ണന്‍, വി. സി. ബാബു, കെ.പി. സുരേഷ് കുമാര്‍, ഉണ്ണികൃഷ്ണ മേനോന്‍ എന്നിവര്‍ സംബന്ധിച്ചു.
















