Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പോലീസ് നിഷ്‌ക്രിയത്വം അക്രമങ്ങള്‍ക്ക് വളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 07:54 pm IST
inKasargod

കാസര്‍കോട്: ജില്ലയില്‍ പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വം സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുഭാവികള്‍ക്കും നേരെ നടക്കുന്ന അക്രമണങ്ങള്‍ക്ക് വളമാകുന്നു. രാമകൃഷ്ണ മൂല്യ വധത്തിനുശേഷം സംഘപരിവാറിന് നേരെ നിരവധി ചെറുതും വലുതുമായ അക്രമണങ്ങള്‍ നടന്നിട്ടും പ്രതികളെ പിടികൂടി ഗൂഡാലോചനയുള്‍പ്പെടെയുള്ളവയില്‍ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

ജില്ലയില്‍ നടക്കുന്ന അക്രമണങ്ങള്‍ക്ക് പിന്നില്‍ വിദേശ പണത്തിന്റെ സ്വാധീനമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും പണം ആര്‍ക്ക് എവിടേക്ക് വരുന്നുവെന്നോ, അത് ഉപയോഗിച്ച് അക്രമങ്ങള്‍ക്ക് ഗുഡാലോചന നടത്തുന്നത് ആരെന്നോ അന്വേഷിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് ഇതരുവരെ തയ്യാറായിട്ടില്ല.

നിരപരാധിയായ ഓട്ടോ റിക്ഷാ ഡ്രൈവര്‍ സന്ദീപിനെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം വെച്ച് രാത്രിയില്‍ മാരകമായി വെട്ടിക്കൊല്ലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതിനുശേഷം രാമകൃഷ്ണമൂല്യയെന്ന വ്യപാരിയെ പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്നു. ബിജെപി പ്രവര്‍ത്തകനായ രാജേഷിനെ ബൈക്കില്‍ കാറിടിച്ച് വീഴ്‌ത്തി വധിക്കാന്‍ ശ്രമിച്ചു. ഇന്നലെ ബിഎംഎസ് പ്രവര്‍ത്തകനായ ജ്യോതിഷിന് നേരെ നാലാമത്തെ വധശ്രമവും ഉണ്ടായി. മാരകമായി വെട്ടേറ്റ സന്ദീപും, രാജേഷും ഇപ്പോഴും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

അക്രമി സംഘം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ വാഹനം തടയുകയും അതില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍പ്പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമണങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനോ കേസിലെ ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങളില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടത്താനോ പോലീസ് തയ്യാറാകാത്തതാണ് ഇത്തരം അക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. ബിജെപിക്കാര്‍ക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടാല്‍ ആ വ്യക്തിയുടെ മാത്രമല്ല ആ പ്രദേശത്ത് തന്നെയുള്ള മുഴുവന്‍ ഹൈന്ദവ വീടുകളിലും രാത്രിയോ പകലെന്നോയില്ലാതെ പ്രതികളെ പിടികൂടാനെന്നും പറഞ്ഞ് പോലീസ് കയറി ഇറങ്ങി സ്ത്രീകളുള്‍പ്പെടയുള്ളവരെ കയ്യേറ്റം ചെയ്ത് നരനായാട്ട് നടത്തുകയാണ് പതിവ്.

ജ്യോതിഷിന് നേരെ മൂന്ന് വധശ്രമം നടന്നപ്പോഴും പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടും പോലീസ് മിണ്ടാതിരിക്കുകയാണ് ചെയ്തത്. അന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഇന്നലെ വീണ്ടും അക്രമിക്കപ്പെടുകയില്ലായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഭരണത്തിന്റെ തണലില്‍ തഴച്ച് വളര്‍ന്ന് കൊണ്ടിരിക്കുന്ന മതതീവ്രവാദ അക്രമിസംഘങ്ങളുടെ താവളങ്ങളില്‍ പോലീസ് റെയ്ഡ് നടത്താനോ പ്രതികളെ പിടികൂടാനോ തയ്യാറാകാത്തത് അവര്‍ക്കുള്ള സ്വാധീന ശക്തിയാണ് വെളിവാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.