Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാനക്കൂട്ടം കാടുകയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 10:19 pm IST
in Kerala

മുണ്ടൂരിലെത്തിയ കാട്ടാനക്കൂട്ടത്തെ കാണുവാനായി തടിച്ചു കൂടിയ ജനങ്ങള്‍

പാലക്കാട്: ഒരാഴ്ചയായി പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ കാട്ടാനക്കൂട്ടം കാടുകയറുന്നു. മങ്കര റെയില്‍വേ സ്റ്റേഷനു സമീപം ഭാരതപ്പുഴയില്‍ നിലയുറപ്പിച്ചിരുന്ന ആനകളാണ് കിലോമീറ്ററുകള്‍ താണ്ടി മുണ്ടൂരിലെത്തിയത്. ഇന്നലെ രാവിലെ മങ്കരയില്‍ നിന്നും കല്ലടിക്കോട് വഴി കാട്ടാനകള്‍ വൈകുന്നേരത്തോടെ മുണ്ടൂരിലെത്തി.

പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും ഇടയ്‌ക്ക് തിരിഞ്ഞു നടന്നത് ജനങ്ങളെയും വനംവകുപ്പുകാരെയും ആശങ്കയിലാഴ്‌ത്തി. ഇന്നലെ രാവിലെ 10 മണിയോടെ ധോണിമല കയറ്റിവിട്ടെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞ് കയറംകോട് മേഖലയില്‍ ആനകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.

രാവിലെ റബ്ബര്‍ ടാപ്പിങ്ങിനിറങ്ങിയ കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയത്. ഇവയെ കാടുകയറ്റുന്നതിനായി മണ്ണാര്‍ക്കാട് – പാലക്കാട് റോഡില്‍ വാഹനഗതാഗതം തിരിച്ചു വിട്ടു. ആനകള്‍ കാടുകയറുന്നതറിഞ്ഞ് ജനങ്ങള്‍ തമ്പടിച്ചത് പൊലീസുകാര്‍ക്കും വനംവകുപ്പുകാര്‍ക്കും തലവേദനയുണ്ടാക്കി. കാട് കയറുന്നതിനിടെ ദേശീയപാതയിലെത്തുന്നത് തടയാന്‍ വനംവകുപ്പും പൊലീസും ജാഗ്രത പുലര്‍ത്തി. ആനകളുടെ സഞ്ചാരമേഖലകളില്‍ ജനങ്ങള്‍ക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കി.

വൈകുന്നേരത്തോടെ മുണ്ടൂരിലെത്തിയ ആനകളെ രാത്രി വൈകിയാണെങ്കിലും ധോണി മലയിലേക്ക് കയറ്റി വിടാനുള്ള ശ്രമത്തിലാണ്. ഹേമാംബികാ നഗര്‍ പൊലീസും വനംവകുപ്പ് അധികൃതര്‍ക്കൊപ്പം സുരക്ഷാ സംവിധാനം ഒരുക്കി രംഗത്തുണ്ട്.

കൃഷി നശിപ്പിച്ചും പുഴയില്‍ നീരാടിയും നടന്നിരുന്ന ആനകള്‍ പ്രദേശവാസികള്‍ക്ക് കൗതുകകരമായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കുശേഷം ഇവര്‍ അക്രമാസക്തരാകാതിരിക്കാനായി കാടുകയറ്റാനുള്ള പരിശ്രമത്തിലായിരുന്നു വനംവകുപ്പുദ്യോഗസ്ഥര്‍.

മയക്കുവെടി വെച്ച് തളയ്‌ക്കുന്നത് പ്രായോഗികമല്ല. കുങ്കി ആനകളെ ഉപയോഗിച്ച് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് കയറ്റിവിടാനുള്ള ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുന്നത്. ഒരു കൊമ്പനും പിടിയും കുട്ടിക്കൊമ്പനുമടങ്ങുന്ന മൂന്നംഗസംഘമാണ് കാടുകയറുന്നത്. എന്നാല്‍ നാളുകളായി തമ്പടിച്ച മേഖലയിലേക്ക് വീണ്ടും തിരിച്ചു വരുമോയെന്ന ആശങ്കയുണ്ട് പ്രദേശവാസികള്‍ക്കും വനംവകുപ്പുദ്യോഗസ്ഥര്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

India

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

Kerala

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.